Friday 12 November 2010

ഷാജഹാന്‍ .കെ. ജിദ്ദ

                ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടി മോങ്ങത്തുനിന്നു വന്ന എല്ലാവരും മക്കയിലെത്തി. മദീനയില്‍ റൗളാ ശരീഫിലും മറ്റു പുണ്ണ്യ സ്ഥലങ്ങളിലെയും  പത്തു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാകിയ ശേഷം ഭക്തിസാന്ദ്രമായ മനസ്സുമായാണ് അവര്‍ മക്കയിലെത്തിയത്. ഇപ്പോള്‍ മക്കയിലും മദീനയിലും പൊതുവെ നല്ല കാലാവസ്ഥയായതും ഹാജിമാര്‍ക്ക് സുഗകരമായിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ ത്രിപ്തികരമാണ്.                  
                          മോങ്ങത്ത് നിന്നു എത്തിയവരുടെ ലഭ്യമായ പേരുകളും ഫോണ്‍ നമ്പ‌രുകളും. കൊല്ലടിക മൊയ്ദീന്‍ ഹാജി, ഭാര്യ ഫത്തിമ എന്ന പെണ്ണു, സഹോദരി കൊല്ലൊടിക ഖദീജ 0546145790, ചുണ്ടക്കാടന്‍ സൈതലവി എന്ന കുഞ്ഞാനും ഭാര്യയും 0548399787, കൊല്ലടിക മൂസകുട്ടി മണ്ണാത്തികല്ലില്‍ 0502757970,മണ്ണിങ്ങ ചാലില്‍ അബ്ദുല്‍ റഹുഫ് എന്ന സിറ്റി കുഞിപ്പയും ഉമ്മയും 0592366861, ഉമ്മര്‍ ഹാജി.പി.പി. ഭാര്യ മുന്‍ പഞ്ചാ‍യതു മെമ്പര്‍ ആയിശാബി 05097878560, ബിയ്യാത്തുട്ടി പൊന്നാടന്‍ സഹോദരി ആമിനകുട്ടി 0558791694, കോടിതൊടിക ബീരാന്‍ ഹാജിയും ഭാര്യയും ചെറുപുത്തൂര്‍ (നമ്പര്‍ ലഭ്യമായിട്ടില്ല), വള്ളുവമ്പ്രം ഒലവക്കോടന്‍ അലവിയും ഭാര്യയും (നമ്പര്‍ ലഭ്യമായിട്ടില്ല) ഇത്രയും പേരുടെ വിവരങ്ങളാണ് ഇതു വരെ ഞങ്ങള്‍ക്ക് ലഭ്യമാ‍യിട്ടുള്ളത്. 
                            മക്കയിലേക്കുള്ള പ്രവേശന കവാടത്തില്‍ പരിശോധന കര്‍ശനമായതിനാല്‍ മക്കയുടെ പുറത്തുള്ള സ്ഥലങ്ങളിലുള്ള ബന്ദുമിത്രാതികള്‍ക്ക് ഇവരെ സന്ദര്‍ശിക്കാന്‍ ബലിപെരുന്നാള്‍ ദിനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.    

Tuesday 26 October 2010

“മുക്കന്‍ സിദ്ദീഖ് ’’കുടുംബ സഹായ ഫണ്ട് കൈമാറി

                             ജിദ്ദ: ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിക്ക് കീഴില്‍ രൂപീകരിച്ച മുക്കന്‍ സിദ്ദിഖ് കുടുംബ സഹായ ഫണ്ട് സബ് കമ്മിറ്റി കണ്‍‌വീനര്‍ മോയിക്കല്‍ മുഹമ്മദില്‍ നിന്നു മഹല്ല് റിലീഫ് കമ്മിറ്റി ഉപദേശക സിമിതി ചെയര്‍മാന്‍ അല്ലിപ്ര അലവിഹാജി ഏറ്റുവാങ്ങി.
               നാട്ടില്‍ മിനി ബസ് ഡ്രൈവറായി ജൊലി നൊക്കിയിരുന്ന സിദ്ദീഖ്  കരള്‍ സമ്പന്തമായ രോഗം മൂലം മരണമടഞ്ഞപ്പോല്‍ നിലാരംബരായ മൂന്ന് പിഞ്ചു മക്കളും ഭാര്യയും വൃദ്ധ പിതാവും അടങ്ങുന്ന കുടുംബത്തിന്റെ നിത്യജീവിതത്തിനുള്ള വഴി കണ്ടെത്തി കൊടുക്കുന്നതിനു വേണ്ടി ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിക്ക് കീഴില്‍ കരുണ്യത്തിന്റെ കൈത്തിരി വെട്ടം അണയാത്ത ഉദാര മനസ്കരില്‍ നിന്നും രണ്ട് ലക്ഷത്തി പതിനയ്യായിരത്തോളം (215000) രൂപയാണ് സമാഹരിച്ചത്. ഇതു ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നാട്ടിലെ വിശ്വാസയോഗ്യമായ ബിസ്‌നസ്സ് സംരംഭങ്ങളിലിറക്കി അതിന്റെ ഹലാലായ മാ‍സാന്ത ലാഭം കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ക്ക് ഉപയോഗപെടുത്തുക എന്ന രീതിയണ് റിലീഫ് കമ്മിറ്റി അവലംബിച്ച് പോരുന്നത്.                                                             ശറഫിയ്യ മോങ്ങം ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഉപദേശക സിമിതി ചെയര്‍മാന്‍ അല്ലിപ്ര അലവിഹാജി അദ്ധ്യക്ഷത വഹിച്ചു. ബി.നാണി ഉത്ഘാടനം ചൈതു.സി.കെ.ഹംസയുടെ ഖിറാ‍അത്തോടെ ആരംഭിച്ച യോഗത്തില്‍ സി.ടി.അലവി കുട്ടി സ്വാഗതവും ബി.ബഷീര്‍ ബാബു നന്ദിയും പറഞ്ഞു. നാട്ടിലെ പാവപെട്ടവരുടെ വിവാഹ വീടു നിര്‍മാണം എന്നീ ആവശ്യങ്ങളിന്‍ മേലുള്ള അപേക്ഷ പരിഗണിച്ച് ഈമാസം 20000 രൂപ അനുവധിക്കനും യോഗം തീരുമാനിചു.